Wednesday 19 September 2012

വിദൂര സംവേദനം

 വിദൂര സംവേദനം

ഒരു വസ്തുവിനെയോ,  പ്രതിഭാസത്തെയോ  സംബന്ധിക്കുന്ന വിവരങ്ങള്‍ സ്പര്‍ശബന്ധം കൂടാതെ ദൂരെ സ്ഥിതി ചെയ്യുന്ന ഒരു സംവേദന ഉപകരണം വഴി മനസ്സിലാക്കുന്ന രീതിയാണ്  വിദൂരസംവേദനം


പ്ലാറ്റ്ഫോം
വിദൂരസംവേദനത്തിനാവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്ന ക്യാമറയോ സെന്‍സറോ സ്ഥാപിച്ചിരിക്കുന്ന പ്രതലത്തെ പ്ലാറ്റ്ഫോം എന്നുവിളിക്കുന്നു
 
 
 
 
പ്ലാറ്റ്ഫോമിന്റെ അടിസ്ഥാനത്തില് വിദൂരസംവേദനത്തെ മൂന്നായിത്തിരിക്കം	
  1. ഭൂതല ഛായഗ്രഹണം
  2. ആകാശീയ വിദൂരസംവേദനം
  3. ഉപഗ്രഹ വിദൂരസംവേദനം   



ആകാശീയ വിദൂരസംവേദനം
വിമാനങ്ങളിലോ, ബലൂണുകളില ഉറപ്പിച്ചിട്ടുള്ള  ക്യാമറകളുടെ സഹായത്താല്‍  ആകാശത്തുനിന്ന്
ഭൂപ്രദേശത്തിന്റെ ചിത്രങ്ങള്‍ തുടര്‍ച്ചയായി എടുക്കുന്ന പ്രക്രിയയാണ്  ആകാശീയ വിദൂരസംവേദനം.
1858 ല്‍  ഫ്രഞ്ച് ഛായാഗ്രാഹകനായ ഗാസ്പാഡ് ഫെലിക്സ് ടോര്‍ണാഷന്‍ തന്റെ
ബലൂണ്‍ യാത്രക്കിടെ ആകാശീയ ഛായാഗ്രഹണത്തിനു തുടക്കമിട്ടു









 ആകാശീയ ചിത്രങ്ങള്‍







ആകാശീയചിത്രങ്ങളിലെ ഓവര്‍ലാപ്പ് 


ഓരോ ആകാശീയ ചിത്രങ്ങളിലും  തൊട്ടുമുമ്പുള്ള പ്രദേശങ്ങളുടെ  60 ശതമാനം ആവര്‍ത്തിച്ചുവരുന്നു. ഇതിനെ ആകാശീയ ചിത്രങ്ങളിലെഓവര്‍ലാപ്പ് എന്നുപറയുന്നു. തൊട്ടടുത്തുള്ള  പ്രദേശങ്ങളുടെ ഓവര്‍ലാപ്പോടുകൂടിയ രണ്ടുചിത്രങ്ങളെ  സ്റ്റീരിയോപെയര്‍  എന്നു പറയുന്നു.
സ്റ്റീരിയോപെയര്‍ ചിത്രങ്ങള്‍ സ്റ്റീരിയോസ്കോപ്പ്  എന്ന ഉപകരണത്തിലൂടെ ലെന്‍സുകളുടെ അകലം ക്രമീകരിച്ച്  വീക്ഷിക്കുമ്പോള്‍
ആ പ്രദേശത്തിന്റെ ത്രിമാന രൂപം ലഭിക്കുന്നു.




സ്റ്റീരിയോപെയര്‍  






    പോക്കററ് സ്റ്റീരിയോസ്കോപ്പ് 



ആകാശീയ ചിത്രങ്ങളുടെ  ഗുണങ്ങള്‍



      •    ഭൂപ്രദേശങ്ങളുടെ  കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ ലഭിക്കുന്നു
      •    ധരാതലീയ  ചിത്രങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കാം
      •    സ്റ്റീരിയോസ്കോപ്പിക്  വീക്ഷണതിന് അനുയോജ്യം


ആകാശീയ സ൪വേ പരിമിതികള്‍

 
      •    വിമാനത്തിന്റെ കുലുക്കം ചിത്രങ്ങളുടെ ഗുണമേന്മ കുറയ്ക്കുന്നു
      •    വിമാനം പറന്നുയരുന്നതിനും  ഇറങ്ങുന്നതിനും തുറസ്സായ സ്ഥലം വേണം
      •    ഇന്ധനം നിറക്കാനായി ഇടക്കിടെ നിലത്തിറക്കണം
      •    അഞ്ചോ പത്തോ കിലോമീറ്റ൪ ഉയരത്തില്‍ നിന്നും അതി വിശാലമായ പ്രദേശങ്ങളുടെ ചിത്രമെടുക്കാ൯ കഴിയില്ല.





No comments:

Post a Comment